Business
ചൈനീസ് കോടിപതി ജാക് മായെ രണ്ട് മാസമായി കാണാനില്ല

ബീജിംഗ് | ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മായെ രണ്ട് മാസത്തിലേറെയായി കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാറിന്റെ അന്വേഷണം നേരിടുന്നയാളാണ് ജാക്. ജാക് മായുടെ ഇ- വാണിജ്യ കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗിനെതിരെ കഴിഞ്ഞ മാസം ചൈനയുടെ ആന്റി ട്രസ്റ്റ് അതോറിറ്റി അന്വേഷണം ആരംഭിച്ചിരുന്നു.
അദ്ദേഹത്തിന്റെ സ്വന്തം ടാലന്റ് ഷോയായ ആഫ്രിക്കാസ് ബിസിനസ്സ് ഹീറോസിന്റെ അവസാന എപിസോഡില്‍ പോലും ജാക് പ്രത്യക്ഷപ്പെട്ടിട്ടില്ല. ആലിബാബ എക്‌സിക്യൂട്ടീവ് ആണ് ഷോയില്‍ പങ്കെടുത്തത്. കോടിക്കണക്കിന് ഉപഭോക്താക്കളുള്ളതിനാലും ചൈനയിലെ നിത്യജീവിത്തിലും വലിയ സ്വാധീനം ചെലുത്തുന്നതിനാലും ആലിബാബ അധികാരികളില്‍ നിന്ന് വലിയ സമ്മര്‍ദമാണ് നേരിടുന്നത്.
ഷാംഗ്ഹായിലും ഹോംഗ്‌കോംഗിലും തന്റെ കമ്പനിയായ ആന്റിന്റെ 37 ബില്യന്‍ ഡോളര്‍ ഓഹരി വിറ്റഴിക്കാനുള്ള നടപടി ചൈനീസ് പെട്ടെന്ന് റദ്ദാക്കിയിരുന്നു. ആന്റ് ഗ്രൂപ്പിന്റെ ഓഹരി വിപണി പ്രവേശം ലോകത്തെ തന്നെ വലിയ ഓഹരി വിറ്റഴിക്കലായാണ് കരുതിയിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ചൈനീസ് അധികൃതരെ ജാക് മാ വിമര്‍ശിച്ചിരുന്നു.