പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; അലന്റെത് തുടരും

Posted on: January 4, 2021 3:04 pm | Last updated: January 4, 2021 at 6:01 pm

കൊച്ചി | പന്തീരങ്കാവ് യു എ പി എ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഉടന്‍ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, കൂട്ടുപ്രതിയായ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കിയിട്ടില്ല. എന്‍ഐഎ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.

2019 നവംബര്‍ ഒന്നിനാണ് കോഴിക്കോട് പെരുമണ്ണ പാറമ്മലില്‍ നിന്ന് വിദ്യാര്‍ഥികളായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍, തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ശുഹൈബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് മാവോവാദി ലഘുലേഖയും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവയും പിടിച്ചെടുത്തെനാണ് പോലീസ് പറയുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തുകയും ചെയ്തു.

പത്ത് മാസത്തെ ജയില്‍ വാസത്തിന് ശേഷം 2020 സെപ്തംബര്‍ ഒന്‍പതിനാണ് ഇരുവര്‍ക്കും എന്‍ഐഎകോടതി ജാമ്യം അനുവദിച്ചത്.