ഐ സി എഫ്‌ റിയാദ്‌ സെൻട്രൽ വാർഷിക അസ്സംബ്ലികൾ പൂർത്തിയായി

Posted on: January 3, 2021 10:23 pm | Last updated: January 3, 2021 at 10:23 pm

റിയാദ്‌ | ‘യൗവനം: ധർമം, സമർപ്പണം’ എന്ന ശീർഷകത്തിൽ ഒരു മാസമായി നടന്നുവരുന്ന സംഘടനാ വാർഷിക പുന:ക്രമീകരണ കാമ്പയിന് സെൻട്രൽ തലത്തിൽ പരിസമാപ്തി കുറിച്ചു സെൻട്രൽ അസ്സംബ്ലി ‘കമ്മ്യൂൺ-2020’ ‌അൽ മാസ്‌ ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയ്ക്ക് കീഴിൽ റിയാദിലെ 60 യൂണിറ്റുകളിലും 14 സെക്ടറുകളിലും വാർഷിക അസ്സംബ്ലികൾ ( ഇഹ്റാം) പൂർത്തീകരിച്ചു കൊണ്ടാണ് സെൻട്രൽ അസ്സംബ്ലിക്ക് സമാപ്തിയായത്.

സെൻട്രൽ പ്രസിഡണ്ട് യൂസുഫ് സഖാഫിയുടെ അധ്യക്ഷതയിൽ  ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് അബ്ദുൽനാസർ അഹ്സനി അസംബ്ലി ഉദ്ഘാടനം ചെയ്തു. സംഘടനാകാര്യ പ്രസിഡൻറ് ഉമർ പന്നിയൂർ സന്ദേശ പ്രഭാഷണവും നാഷണൽ വിദ്യാഭ്യാസ പ്രസിഡൻറ് അബ്ദുസ്സലാം വടകര റിപ്പോർട്ട് വിലയിരുത്തലും ഭാരവാഹികളുടെ  പുന:ക്രമീകരണവും പ്രഖ്യാപിച്ചു.

സെൻട്രൽ ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ സ്വാഗതവും ജനറൽ റിപ്പോർട്ടും വിവിധ സമിതി സെക്രട്ടറിമാരായ ഷമീർ രണ്ടത്താണി (സംഘടനാ കാര്യം), ശറഫുദ്ദീൻ നിസാമി (ദഅവ), ശുക്കൂർ അലി ചെട്ടിപ്പടി (വിദ്യാഭ്യാസം), അബ്ദുൽ മജീദ് താനാളൂർ  (അഡ്മിൻ & പി ആർ), ഷുക്കൂർ മടക്കര (ക്ഷേമകാര്യം), സൈനുദ്ദീൻ  കുനിയിൽ (സേവനം), അബ്ദുൽ ജബ്ബാർ കുനിയിൽ (പ്രസിദ്ധീകരണം) എന്നിവർ ‌ സമിതി റിപ്പോർട്ടുകളും  അവതരിപ്പിച്ചു.

സംഘടനയുടെ മുഖപത്രമായ പ്രവാസി വായനയുടെ 2021 വർഷത്തേക്കുള്ള ടാർജറ്റ് പൂർത്തീകരിച്ച ഗുറാബി, മൻഫൂഅ, അസീസിയ എന്നീ സെക്ടറുകൾക്കുള്ള അനുമോദന പത്രവും പ്രത്യേക ഉപഹാരങ്ങളും  ഹസൈനാർ മുസ്ലിയാർ, മുഹമ്മദ്‌ കുട്ടി സഖാഫി ഒളമതിൽ, മുജീബ്റഹ്മാൻ കാലടി എന്നിവർ നൽകി.

‘സംഘടനയുടെ നാനോന്മുഖ ശാക്തീകരണം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ചർച്ചാ സംഗമത്തിൽ വിവിധ സെക്ടർ പ്രതിനിധികൾ പദ്ധതികൾ അവതരിപ്പിച്ചു. സെൻട്രൽ സംഘടനാകാര്യ പ്രസിഡൻറ് മുനീർ കൊടുങ്ങല്ലൂർ ക്രോഡീകരണം നടത്തി. സംഘടനാ സെക്രട്ടറി ഷമീർ രണ്ടത്താണി നന്ദി പറഞ്ഞു. 14 സെക്ടറുകളിൽ നിന്നുള്ള  പ്രതിനിധികളാണ് കൗൺസിലിൽ പങ്കെടുത്തത്.