Connect with us

National

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ എ എ പി

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ എ എ പി. ആദ്യഘട്ടത്തില്‍ 504 സ്ഥാനാര്‍ഥികളുടെ പട്ടികയും പാര്‍ട്ടി പുറത്തുവിട്ടു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ശക്തമായ ബദല്‍ ആകുമെന്ന ആത്മവിശ്വാസം എ എ പി പ്രകടിപ്പിച്ചു.

ഡല്‍ഹിയിലെ എം എല്‍ എയും പാര്‍ട്ടി വക്താവുമായ അതിഷിയാണ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, ജില്ലാ- താലൂക്ക് പഞ്ചായത്ത് എന്നീ തലങ്ങളിലെല്ലാം എ എ പി മത്സരിക്കും. ഇതാദ്യമായാണ് ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എ എ പി മത്സരിക്കുന്നത്.

അധികാരത്തില്‍ നിന്ന് ബി ജെ പിയെ എ എ പി ഇറക്കുമെന്നും അതിഷി പറഞ്ഞു. നിയമസഭ അടക്കമുള്ള മറ്റ് തിരഞ്ഞെടുപ്പുകളിലും മത്സരിക്കും. സ്ഥാനാര്‍ഥികള്‍ക്കെതിരെ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അറിയിക്കാന്‍ ഇ മെയില്‍ സംവിധാനവും പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest