തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത് പഞ്ചാബിലെ സ്ഥാപനത്തില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ദേവ് എജ്യുക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് സ്വപ്നക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. സര്‍ട്ടിഫിക്കറ്റിനായി സ്വപ്ന ഒരു ലക്ഷത്തിലധികം രൂപയാണ് നല്‍കിയത്.
മുംബൈയിലെ ഡോ. ബാബ സാഹിബ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌ന തരപ്പെടുത്തിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന ജോലി നേടിയത്.