ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍

Posted on: January 3, 2021 9:12 am | Last updated: January 3, 2021 at 11:07 am

വയനാട് | കല്‍പ്പറ്റയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട് വെള്ളരിക്കാവില്‍ മുഹമ്മദ് നൗഫല്‍ (18), കണിയാമ്പറ്റ പൊങ്ങിണി ചീക്കല്ലൂര്‍ കുന്നില്‍ക്കോണം എ കെ ഷമീം (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പോക്സോ, പട്ടികജാതി അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കോതിയില്‍ ഹാജരാക്കിയ നൗഫലിനെയും ഷമീമിനെയു റിമാന്‍ഡ് ചെയ്തു. പുതുവര്‍ഷ തലേന്ന് പ്രതികള്‍ പെണ്‍കുട്ടികളെ മൈസൂരില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.