കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ സമരം മുത്തൂറ്റ് ജീവനക്കാര്‍ പുനരാരംഭിക്കുന്നു

Posted on: January 2, 2021 7:26 pm | Last updated: January 2, 2021 at 7:26 pm

കൊച്ചി |വിവിധ ശാഖകളിലായി പുറത്താക്കിയ 164 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂത്തൂറ്റ് ജീവനക്കാര്‍ സമരം പുനരാരംഭിക്കുന്നു. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ സമരമാണ് വീണ്ടും സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ വീണ്ടും തുടങ്ങുന്നത്. മാനേജ്‌മെന്റിന്റെ നിഷേധാത്മക നിലപാടിനെതിരെ തിങ്കളാഴ്ച മുതല്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഹെഡ് ഓഫീസിന് മുമ്പിലാണ് സത്യാഗ്രഹം. തുടര്‍ന്നും മാനേജ്‌മെന്റ് തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും സമരക്കാര്‍ പറഞ്ഞു. ചിലരെ പുറത്തിരുത്തി സ്ഥാപനങ്ങള്‍ തറുന്ന് പ്രവര്‍ത്തിക്കാമെന്ന് മാനേജ്‌മെന്റ് കരുതേണ്ടെന്നും ഇവര്‍ പറഞ്ഞു.

164ൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. 164 ജീവനക്കാരെ പിരിച്ചുവിട്ടിട്ട് ഒരുവര്‍ഷം
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20 ചര്‍ച്ച നടന്നെങ്കിലും മാനേജ്‌മെന്റ് പിടിവാശി തുടര്‍ന്നതിനാല്‍ എല്ലാം അലസുകയായിരുന്നു.