Connect with us

Kerala

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട യുവാവ് തൂങ്ങി മരിച്ച നിലയില്‍

Published

|

Last Updated

തിരുവനന്തപുരം |  ഓണ്‍ലൈനില്‍ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായ തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാ(28)ണ് മരിച്ചത്. വീടിന് സമീപത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി വിനീത് പതിവായി ഓണ്‍ലൈന്‍ റമ്മി കളിക്കാറുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് വലിയ തുകക്കാണ് റമ്മി കളിച്ചത്. തുടര്‍ന്ന് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഈ ബാധ്യത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തീര്‍ത്തെങ്കിലും വിനീത് വീണ്ടും ഓണ്‍ലൈന്‍ റമ്മി കളി തുടരുകയായിരുന്നു.

നിലവില്‍ 20 ലക്ഷത്തോളം രൂപയുടെ കടബാധ്യത വിനീതിനുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ വീട്ടിലും പ്രശ്‌നങ്ങളുണ്ടായി. ഒരിക്കല്‍ വിനീത് വീട് വിട്ടിറങ്ങുകയും ചെയ്തു. പിന്നീട് പോലീസാണ് യുവാവിനെ കണ്ടെത്തി തിരികെ എത്തിച്ചത്.

 

 

Latest