കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിവാദത്തില്‍

Posted on: January 2, 2021 2:55 pm | Last updated: January 2, 2021 at 2:55 pm

മെല്‍ബണ്‍ | ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പുതിയ വിവാദം. ടീമിലെ അഞ്ച് താരങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിസിസിഐ അന്വേഷണം ആരംഭിച്ചു.

ഋഷഭ് പന്ത്, രോഹിത് ശര്‍മ, നവദ്വീപ് സെയ്‌നി, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് എതിരെയാണ് ആരോപണമുയര്‍ന്നത്. ബയോബബിള്‍ ലംഘിച്ച് ഇവര്‍ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയെന്നാണ് ആരോപണം.

സംഭവത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിനുള്ള പരിശീലനത്തിലാണ് ടീം ഇന്ത്യ.