തിരുവനന്തപുരത്ത് പൂട്ടിക്കിടക്കുന്ന കമ്പനിക്കുള്ളില്‍ തൊഴിലാളി ജീവനൊടുക്കിയ നിലയില്‍

Posted on: January 2, 2021 10:24 am | Last updated: January 2, 2021 at 12:34 pm

തിരുവനന്തപുരം | പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയില്‍ തൊഴിലാളി ജീവനൊടുക്കിയ നിലയില്‍. ഇവിടെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) ആണ് കമ്പനിക്കുള്ളിലെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 145 ദിവസമായി പൂട്ടിക്കിടക്കുന്ന കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലവത്തായിരുന്നില്ല. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല കുമാര്‍ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു.കലക്ടര്‍ എത്താതെ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.