Connect with us

National

കര്‍ഷക സമരം 38ാം ദിവസത്തിലേക്ക്; ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം ശക്തമാക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം മുപ്പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച.ഈ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷ സംഘടനകളുടെ തീരുമാനം. കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക.

നിയമങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ ബദല്‍ മാര്‍ഗ്ഗമെന്ത് എന്ന് വിശദീകരിക്കാന്‍ കര്‍ഷക സംഘടനകളോട് സര്‍ക്കാര്‍ ചോദിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. തണുപ്പുമൂലം ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്നലെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു.
കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ കര്‍ഷക സംഘടനകള്‍ അഭിനന്ദിച്ചു.

Latest