കാസര്‍കോട് ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; കൈക്കൂലിക്കായി കൊണ്ടുവന്ന 1,97,000 രൂപ പിടിച്ചെടുത്തു

Posted on: January 1, 2021 11:53 pm | Last updated: January 1, 2021 at 11:53 pm

കാസര്‍കോട് | കാസര്‍കോട് ആര്‍ ടി ഓഫീസില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ 1,97,000 രൂപ പിടിച്ചെടുത്തു.
ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റിന്റെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന് കൈക്കൂലിയായി നല്‍കാന്‍ കൊണ്ടുവന്ന പണമാണ് ഇത്.

ഓഫീസില്‍ വിതരണം ചെയ്യാതെ പിടിച്ചുവച്ച 70 ലൈസന്‍സുകളും റെയ്ഡില്‍ കണ്ടെത്തി.