സഊദിയില്‍ ഫ്‌ളാറ്റിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

Posted on: January 1, 2021 10:13 pm | Last updated: January 2, 2021 at 7:20 am

ജിസാന്‍ | സഊദി അറേബ്യയിലെ ജിസാനില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. അബൂഅരീഷിലെ കിംഗ് ഫൈസല്‍ റോഡിലെ രണ്ട് നിലകളുളള ഫ്ളാറ്റിനകത്താണ് തീപ്പിടിത്തം ഉണ്ടായത്. മൂന്ന്-എട്ട് വയസ്സിന് ഇടയിലുള്ള രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. മാതാവിനും രണ്ട് മക്കള്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ അബൂഅരീഷ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് സിവില്‍ ഡിഫന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.