കാലിക്കടത്ത് ആരോപിച്ച് തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ്

Posted on: December 31, 2020 9:43 pm | Last updated: January 1, 2021 at 8:05 am

കൊല്‍ക്കത്ത | കാലിക്കടത്ത് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിംഗ് നേതാവ് വിനയ് മിശ്രയുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്. കൊല്‍ക്കത്തയിലെ റാഷ് ബെഹഹാരി അവന്യൂ അപ്പാര്‍ട്ട്മെന്റില്‍ ഏഴ് മണിക്കൂര്‍ തിരച്ചില്‍ നടത്തിയ സി ബി ഐ സംഘം വിനയ് മിശ്രക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബംഗാളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വിനയ് മിശ്രയുടെ നേതൃത്വത്തില്‍ കോടികളുടെ കാലിക്കടത്ത് നടന്നതായി ആരോപിച്ചാണ് നടപടി.

കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഇനാമുല്‍ ഹഖിനെ ഡിസംബര്‍ 11ന് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കാലിക്കടത്തിലും കല്‍ക്കരി മോഷണത്തിലും തൃണമൂല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ബി ജെ പി ആരോപിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി ബി ഐയെ ഉപയോഗിച്ച് ബി ജെ പി രാഷ്ട്രയം കളിക്കുകയാണെന്നാണ് തൃണമൂല്‍ പറയുന്നത്.