കര്‍ഷകര്‍ക്കുള്ള പിന്തുണ; കേരളം വീണ്ടും ഇന്ത്യക്ക് വഴികാട്ടുന്നു- സീതാറാം യെച്ചൂരി

Posted on: December 31, 2020 8:37 pm | Last updated: December 31, 2020 at 8:37 pm

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കിയതില്‍ അഭിനന്ദനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം വീണ്ടും രാജ്യത്തിന് വഴികാട്ടുകയാണെന്ന് യെച്ചൂരി ട്വിറ്ററില്‍ പറഞ്ഞു. കാര്‍ഷിക നിയമത്തില്‍ ബി ജെ പിക്കുള്ളില്‍ അഭിപ്രായ വിത്യാസം രൂക്ഷമാണ്. ഇത് വ്യക്തമാക്കുന്നതാണ് പ്രമേയത്തെ അനുകൂലിക്കുന്ന ബി ജെ പി എം എല്‍ എ ഒ രാജഗോപാലിന്റെ നടപടി. രാജഗോപാല്‍ പിന്തുണ നല്‍കിയതില്‍ ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു.

സഭയില്‍ കാര്‍ഷിക നിയമത്തെ അനുകൂലിച്ച് സംസാരിച്ച രാജഗോപാല്‍ വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദീകരണ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം വോട്ടെടുപ്പ് നടത്തിയതിനെ ന്യായീകരിച്ചത് ബി ജെ പി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.