Connect with us

National

ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ബാലികയെ പീഡിപ്പിച്ച് കൊന്നു

Published

|

Last Updated

റായ്ഗഡ് |  ബലാത്സഗ കേസില്‍ പത്ത് ദിവസം മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് കൊടും ക്രിമിനലിന്റെ ഞ്ഞെട്ടിക്കുന്ന ക്രൂരത നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ആദേശ് പാട്ടീല്‍ പ്രദേശത്തെ സ്‌കൂളിന് പിറകിലുളള സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തയത്.

ആദേശ് പാട്ടീലിനെ സംശയാസ്പദമായ സാഹചര്യത്തില്‍ സംഭവ സ്ഥലത്ത് നാട്ടുകാര്‍ ചിലര്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തപ്പോഴാണ് കുറ്റം തെളിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനുവരി എട്ടുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പോക്സോ, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുളള നിയമം എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest