2020 | നിസ്സഹായത, നിസ്സാരത..

Posted on: December 31, 2020 5:10 pm | Last updated: December 31, 2020 at 5:10 pm


ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് ജനുവരി 30ന് തൃശൂരിൽ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ് രോഗം ബാധിച്ചത്.

ഫെബ്രുവരി 03. ആലപ്പുഴയിലും കാസർകോട് ജില്ലയിലും രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കേരള സർക്കാർ കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

ഫെബ്രുവരി 04. ചൈനീസ് പൗരന്മാർക്കും രണ്ടാഴ്ചക്കിടെ ചൈന സന്ദർശിച്ച മറ്റ് വിദേശികൾക്കും നിലവിലുള്ള വിസകൾ ഇന്ത്യ റദ്ദാക്കി.
ഫെബ്രുവരി 06. എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സ്‌ക്രീനിംഗ് വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നു. നേരത്തേ, “ഉയർന്ന അപകടസാധ്യതയുള്ള’ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ മാത്രമായിരുന്നു പരിശോധിച്ചിരുന്നത്.
മാർച്ച് 12. ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കർണാടകയിലെ കൽബുർഗി സ്വദേശിയായ 76 കാരനാണ് മരിച്ചത്.

മാർച്ച് 01.- കൊവിഡ് ദുരന്തമായി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ ഹാളുകൾ, പൊതു നീന്തൽക്കുളങ്ങൾ, ജിമ്മുകൾ എന്നിവ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

മാർച്ച് 22. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ നടന്നു
മാർച്ച് 25. “ജനത കർഫ്യൂ’വിന് രണ്ട് ദിവസത്തിന് ശേഷം ഏപ്രിൽ 14 വരെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു. അതേസമയം, അവശ്യസാധനങ്ങൾ എങ്ങനെ നൽകുമെന്നോ ദൈനംദിന വേതനത്തിന്റെ അഭാവത്തിൽ കുടിയേറ്റ തൊഴിലാളികൾ എങ്ങനെ ജീവിക്കുമെന്നോ അദ്ദേഹം പരാമർശിച്ചില്ല.
മാർച്ച് 26. ഡൽഹിയിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും കുടിയേറ്റ തൊഴിലാളികളുടെ പലായനം ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ അന്നവും വെള്ളവും ലഭിക്കാതെ മരിച്ചു വീഴുന്നു.

മാർച്ച് 28. ഇന്ത്യയിൽ കൊവിഡ് കേസുകൾ ആയിരം കടന്നു
മാർച്ച് 31. ഡൽഹിയിലെ തബ്്ലീഗ് കേന്ദ്രം കൊവിഡ് ഹോട്ട്് സ്‌പോട്ട് ആയി പ്രഖ്യാപിച്ചു.
ഏപ്രിൽ 05. കൊവിഡ് മരണം നൂറ് കടന്നു.

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികൾക്ക് ആദരമർപ്പിച്ച് പൗരന്മാർ ലൈറ്റുകൾ അണച്ചു വിളക്കുകൾ കൊളുത്തി.
ഏപ്രിൽ 14. ലോക്ക്്ഡൗൺ മെയ് മൂന്ന് വരെ നീട്ടി.

ഏപ്രിൽ 29. മരണം 1,000 കടന്നു
മെയ് 01. ലോക്ക്്ഡൗൺ വീണ്ടും നീട്ടി. കുടിയേറ്റ തൊഴിലാളികൾക്കായി ശ്രമിക് ട്രെയിൻ ഓടിത്തുടങ്ങി
മെയ് 07. കേസുകൾ അമ്പതിനായിരം കടന്നു
ലോക്ക്ഡൗൺ വീണ്ടും നീട്ടി, വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വന്ദേഭാരത് മിഷൻ ആരംഭിച്ചു.
മെയ് 25. ആഭ്യന്തര വിമാന സർവീസ് 30 ശതമാനം സീറ്റ് ഉപയോഗിച്ച് പുനരാരംഭിച്ചു

മെയ് 31. മരണം 5,000 കടന്നു.

ജൂൺ 08. 75 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം ഘട്ടം ഘട്ടമായുള്ള തുറക്കൽ ആരംഭിച്ചു.
ജൂലൈ 01: രണ്ടാം ഘട്ട തുറക്കൽ ആരംഭിച്ചു
ആഗസ്റ്റ് 01. തുറക്കൽ മൂന്നാം ഘട്ടം.
ആഗസ്റ്റ് 29. നാലാം ഘട്ട തുറക്കലിന്റെ മാർഗനിർദേശം പുറത്തിറക്കി. ഇതിന്റെ ഭാഗമായി സെപ്തംബർ ഏഴ് മുതൽ മെട്രോ സർവീസ് ഉൾപ്പെടെയുള്ളവ തുടങ്ങി.

ALSO READ  2020 - 'ആപ്പി'ലായ വർഷം