
മൂത്തമകനെ കണ്ട് കാര്യങ്ങള് അന്വേഷിച്ചതായും ഇളയകുട്ടിയ്ക്ക് ചില പ്രയാസങ്ങളുള്ളതിനാല് ആശുപത്രിയിലാണെന്നും കുട്ടിയുടെ ചികിത്സ പൂര്ണമായും സര്ക്കാര് നിര്വഹിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. കുട്ടിക്ക് വേറെ പ്രശ്‌നങ്ങളില്ലെന്നാണ് അറിഞ്ഞതെങ്കിലും ഇനി മെഡിക്കല് കോളേജില് ചികിത്സ ആവശ്യമെങ്കില് അതും ചെയ്തു കൊടുക്കും.
അടിയന്തര ധനസഹായത്തിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില് തീരുമാനമെടുത്തു. കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. ഈ മക്കളുടെ വേദനയ്ക്ക് ആശ്വാസമായി സർക്കാർ എപ്പോഴും കൂടെയുണ്ടെന്നും മന്ത്രി അറിയിച്ചു.