സിംഗപ്പൂര്‍ | ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന പദവി നഷ്ടപ്പെട്ട് മുകേഷ് അംബാനി. ചൈനക്കാരനായ ഴോംഗ് ഷന്‍ഷന്‍ ആണ് പുതിയ ധനികന്‍. ജാക് മാ അടക്കമുള്ള ചൈനീസ് ധനികരെ പിന്നിലാക്കിയാണ് ഴോംഗ് പുതിയ സ്ഥാനത്തിന് അര്‍ഹനായത്.
മാധ്യമപ്രവര്‍ത്തനം, കൂണ്‍ കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഊന്നിയുള്ള വ്യവസായമാണ് ഴോംഗിന്റെത്. ഈ വര്‍ഷം മാത്രം ഴോംഗിന്റെ മൊത്തം വരുമാനം 70.9 ബില്യന്‍ ഡോളറില്‍ നിന്ന് 77.8 ബില്യന്‍ ഡോളറായി ഉയര്‍ന്നു. ബൂംബ്ലര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ പതിനൊന്നാമത്തെ ധനികനാണ് അദ്ദേഹം.
ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സ്വത്ത് വര്‍ധനവാണ് ഴോംഗിന്റെത്. ഈ വര്‍ഷം വരെ ചൈനയുടെ പുറത്ത് കുറഞ്ഞ രീതിയിലാണ് ഴോംഗ് അറിയപ്പെട്ടിരുന്നത്. ‘ഒറ്റപ്പെട്ട ചെന്നായ’ എന്ന വിളിപ്പേരാണ് പ്രാദേശികമായി ഴോംഗിനുള്ളത്.