മസ്തിഷ്‌ക പരുക്കിന് ശേഷമുള്ള സ്‌കാനിംഗില്‍ പി റ്റി എസ് ഡിയും കണ്ടെത്താം

Posted on: December 30, 2020 8:45 pm | Last updated: December 30, 2020 at 8:47 pm

ശാരീരികമോ മാനസികമോ ആയ ഗുരുതര പരുക്കിനെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണ മാനസിക പ്രശ്‌നമാണ് പി റ്റി എസ് ഡിയെന്ന പോസ്റ്റ്‌ട്രോമാറ്റിക് സ്ട്രസ്സ് ഡിസോര്‍ഡര്‍. ഉത്കണ്ഠ, വിഷാദം, ധാരണാപ്പിശക് അടക്കമുള്ള ഇതിന്റെ ലക്ഷണങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാനോ കണ്ടെത്താനോ സാധിക്കില്ല.

എന്നാല്‍, മസ്തിഷ്‌ക പരുക്ക് പറ്റിയവരില്‍ പി റ്റി എസ് ഡിയുടെ ജൈവഅടയാളങ്ങള്‍ എം ആര്‍ ഐ സ്‌കാനിംഗിൽ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. എല്‍സവീര്‍ പ്രസിദ്ധീകരിച്ച ബയോളജിക്കല്‍ സൈക്യാട്രി: കോഗ്നിറ്റീവ് ന്യൂറോസയന്‍സ് ആന്‍ഡ് ന്യൂറോഇമേജിംഗിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മസ്തിഷ്‌കാഘാതം വന്ന 400ലേറെ രോഗികളെ വിശകലനം ചെയ്തതിന് ശേഷമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. മസ്തിഷ്‌ക പരുക്കിന് ശേഷം മൂന്ന് മുതല്‍ ആറ് മാസം വരെ പി റ്റി എസ് ഡി വിശകലനത്തിന് വിധേയമാക്കി. പരുക്ക് പറ്റി രണ്ടാഴ്ചക്കുള്ളിലെടുത്ത എം ആര്‍ ഐ ആണ് പഠനവിധേയമാക്കിയത്.

ALSO READ  എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്..