Connect with us

Business

ഓഹരികള്‍ ടാറ്റക്ക് വിറ്റ് എയര്‍ ഏഷ്യ

Published

|

Last Updated

മുംബൈ | എയര്‍ ഏഷ്യയുടെ ഇന്ത്യന്‍ കമ്പനിയിലെ 32.7 ശതമാനം ഓഹരികള്‍ പങ്കാളിയായ ടാറ്റ സണ്‍സിന് വിറ്റു. 3.8 കോടി ഡോളറിന്റെ ഇടപാടാണ് ഇത്. കൊറോണവൈറസ് സൃഷ്ടിച്ച സാമ്പത്തിക ആഘാതം കാരണമാണ് മാതൃകമ്പനിയായ എയര്‍ ഏഷ്യ ഗ്രൂപ്പ് ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ കമ്പനിയിലെ 51 ശതമാനം ഓഹരികള്‍ നിലവില്‍ ടാറ്റ സണ്‍സിനാണ്. പുറമെയാണ് പുതിയ ഓഹരികള്‍ വാങ്ങുന്നത്. ടാറ്റയുമായി ഇതുസംബന്ധിച്ച കരാറില്‍ മലേഷ്യന്‍ ബജറ്റ് വിമാന കമ്പനി എത്തിയിട്ടുണ്ട്.

ഇന്ത്യന്‍ കമ്പനിയിലെ നിക്ഷേപം സംബന്ധിച്ച് പുനരവലോകനം നടത്തുമെന്ന് എയര്‍ ഏഷ്യ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കമ്പനിയുടെ ജപ്പാന്‍ യൂനിറ്റ് പാപ്പരത്ത നടപടികളിലേക്ക് കടന്നയുടനെയായിരുന്നു ഇത്. 2014ലാണ് എയര്‍ ഏഷ്യ ഇന്ത്യ ആരംഭിച്ചത്.

Latest