വിവോയുടെ പുതിയ ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ വിപണിയിലെത്തി

Posted on: December 30, 2020 3:24 pm | Last updated: December 30, 2020 at 3:24 pm

ബീജിംഗ് | വിവോയുടെ പുതിയ ഫ്ളാഗ്ഷിപ്പ് ഫോണുകളായ എക്‌സ്60, എക്‌സ്60 പ്രോ എന്നിവ ചൈനീസ് വിപണിയിലെത്തി. എക്‌സ്50 സീരീസ് പുറത്തിറങ്ങി ഏഴ് മാസത്തിന് ശേഷമാണ് പുതിയ ഫോണുകള്‍ എത്തിയത്. ഹോള്‍ പഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

വിവോ എക്‌സ്60 (8ജിബി+128ജിബി)ന് 3,498 ചൈനീസ് യുവാന്‍ (39,300 രൂപ) ആണ് വില. 8ജിബി+256ജിബി വകഭേദത്തിന് 3,798 യുവാന്‍ (42,700 രൂപ) വില വരും. 12ജിബി+256ജിബി മോഡലിന് 3,998 യുവാന്‍ (45,000 രൂപ) ആണ് വില.

വിവോ എക്‌സ് 60 പ്രോ (12ജിബി+256ജിബി)ക്ക് 4,498 യുവാന്‍ (50,600 രൂപ) ആണ് വില. പ്രോയില്‍ ഈ വകഭേദം മാത്രമാണ് ഇപ്പോള്‍ ഇറക്കിയത്. 48 മെഗാപിക്‌സല്‍ ആണ് എക്‌സ്60ന്റെ പ്രൈമറി ക്യാമറ വരുന്നത്. 13 മെഗാപിക്‌സല്‍ വീതമാണ് സെക്കന്‍ഡറിയും പോര്‍ട്രെയ്റ്റ് ഷൂട്ടറും വരുന്നത്. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

നാല് ക്യാമറകളാണ് വിവോ എക്‌സ്60 പ്രോക്കുള്ളത്. 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 13 മെഗാപിക്‌സല്‍ വീതമാണ് രണ്ടും മൂന്നും ക്യാമറകള്‍. 8 മെഗാപിക്‌സല്‍ ആണ് നാലാമത്തെ ക്യാമറ. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

ALSO READ  ജീ പരീക്ഷയില്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ആമസോണ്‍ അക്കാദമി ഇന്ത്യയില്‍ ആരംഭിച്ചു