Connect with us

National

ജിയോ ടവറുകള്‍ക്ക് പഞ്ചാബില്‍ പ്രത്യേക പോലീസ് സുരക്ഷ

Published

|

Last Updated

അമൃതസര്‍ | കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് നടക്കുന്ന കോര്‍പറേറ്റ് ബഹിഷ്‌ക്കരണത്തിന് പിന്നാലെ പഞ്ചാബില്‍ ജിയോ ടവറുകള്‍ക്ക് എതിരെ നടക്കുന്ന സമരത്തെ നേരിടാന്‍ പ്രത്യേക പോലീസ് സംഘം. ജില്ലാ പോലീസ് മേധാവികളുടെ മേല്‍നോട്ടത്തിലാണ് പ്രത്യേക പെട്രോളിംഗ് സംഘത്തെ രൂപവത്ക്കരിച്ച് പോലീസ് തകര്‍ന്ന ടവറുകള്‍ പുനസ്ഥാപിക്കുകയും സംരക്ഷണം ഒരുക്കുയും ചെയ്യുന്നത്. റിലയന്‍സ് ജിയോയുടെ 2000 സെല്‍ഫോണ്‍ ടവറുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതില്‍ 80 ശതമാനത്തോളം ടവറുകളുടേയും പ്രവര്‍ത്തനം പുനസ്ഥാപിച്ചതായുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ റിലയന്‍സ് ജിയോയ്ക്കെതിരെ കടുത്ത ജനവികാരമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. റിലയന്‍സ് ജിയോ പോലെയുള്ള കുത്തക കമ്പനികള്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന വിമര്‍ശനമാണ് വ്യാപകമായി ഉയരുന്നത്.

അതേസമയം, മൊബൈല്‍ ടവറുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. സ്ഥിതി ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നും അമരീന്ദര്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest