National
അതിര്‍ത്തിയില്‍ സൈനിക സന്നാഹം വര്‍ധിപ്പിച്ച് ചൈന

ന്യൂഡല്‍ഹി | ലഡാക്ക് അതിര്‍ത്തിയിലടക്കം പ്രകോപനത്തിന് വീണ്ടും ചൈനയുടെ ശ്രമം. അതിര്‍ത്തിക്ക് സമീപം സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചാണ് ചൈന വീണ്ടും പ്രകോപനത്തിന് ശ്രമിക്കുന്നത്. നിയന്ത്രണ രേഖക്ക് വ്യോമസേനയെ വരെ ചൈന എത്തിച്ചതായാണ് ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ പറഞ്ഞു. കൂടുതല്‍ മിസൈലുകളും ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനത്തിന് ശ്രമിക്കുന്നുണ്ട്. പല തവണ ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാനും ശ്രമിച്ചു. ഒരു തവണ ഇരു വിഭാഗം സൈനികരും നേരിട്ട് ഏറ്റ്മുട്ടുകയും ചെയ്തിരുന്നു.
---- facebook comment plugin here -----