Kerala
കസ്റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

തിരുവനന്തപുരം | നയതന്ത്ര ബാഗേജ് വഴിയുള്ള സ്വണകള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് വിധി പറയുക.
എം ശിവശങ്കറിന് കള്ളക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും സ്വപ്‌ന സുരേഷിനൊപ്പമുള്ള ശിവശങ്കറിന്റെ വിദേശയാത്രകള്‍ കള്ളക്കടത്തിന് ആയിരുന്നു എന്നും കസ്റ്റംസ് ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ തനിക്ക് ഗുരുതരമായ അസുഖം ഉണ്ടെന്നും തനിക്കെതിരെ കസ്റ്റംസിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും ആയിരുന്നു ശിവശങ്കറിന്റെ വാദം.
---- facebook comment plugin here -----