Connect with us

Kerala

ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവം: കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

Published

|

Last Updated

തിരുവനന്തപുരം |  നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയില്‍ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് നല്‍കുക. ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ വീടുവച്ചു നല്‍കുന്നത് അടക്കമുളള കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ടും ഇന്നുണ്ടായേക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി ജി പി ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിരുന്നു.

 

 

Latest