Connect with us

Kerala

ത്രിതല പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്; പലയിടത്തും അട്ടിമറികള്‍ക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാരുടേയും ഉപാധ്യക്ഷന്‍മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഉച്ചക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ വലിയ അട്ടിമറികള്‍ക്ക് സാധ്യതയില്ല. ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് എല്‍ ഡി എഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. രണ്ടിടത്ത് യു ഡി എഫും. വയനാട്ടില്‍ ആര്‍ക്കും വ്യക്തമായ ഭൂരിഭക്ഷമില്ല. ഇരു മുന്നണിക്കും എട്ട് അംഗങ്ങള്‍ വീതമാണ് ഉള്ളത്. ഇവിടെ നറുക്കെടുപ്പ് നടന്നേക്കും. ഏഴ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ സംവരണവുമാണ്.

ഗ്രാമപഞ്ചായത്തുകളില്‍ അമ്പതോളം ഇടത്ത് ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ സ്വതന്ത്രരും ചെറുപാര്‍ട്ടികളും വിധി നിര്‍ണയിക്കും. യത്തുകളില്‍ ഭരണം ആര്‍ക്കെന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാത്രമേ ുടെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. കക്ഷിനില തുല്യമായ പഞ്ചായത്തുകളില്‍ നറുക്കെടുപ്പ് വേണ്ടിവരും.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സി പി എം സിപിഐ തര്‍ക്കം നിലനില്‍ക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് പദം ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന കോണ്‍ഗ്രസ് ആവശ്യം മുസ്ലിംലീഗ് തള്ളി. ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ കാസര്‍കോട് ജില്ലാപഞ്ചായത്ത് ഇടതുമുന്നണി നേടിയേക്കും. കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ എസ് ഡി പി ഐ വിട്ടുനിന്നാല്‍ മാത്രമേ ഇടതുമുന്നണിക്ക് അധികാരത്തില്‍ എത്താനാകൂ.

 

 

---- facebook comment plugin here -----

Latest