Connect with us

Covid19

രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി അതിവേഗ കൊവിഡ് വൈറസ്

Published

|

Last Updated

ന്യൂഡല്‍ഹി ബ്രിട്ടനില്‍ നിന്ന് പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് രാജ്യത്ത് രണ്ട് പേര്‍കൂടിസ്ഥിരീകരിച്ചു. ആന്ധ്രയിലും ഉത്തര്‍പ്രദേശിലുമാണ് പുതിയ കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കേസുകള്‍ എട്ടായി.
യു കെയില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയാണ് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇയാളുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 21-ന് യു കയില്‍ നിന്ന് ആന്ധ്രപ്രദേശില്‍ എത്തിയ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ആന്ധ്രയില്‍ വന്ന സ്ത്രീയുടെ സമ്പര്‍ക്ക പട്ടിക ശേഖരിച്ചുവരികയാണ്. ഡിസംബര്‍ ഒന്‍പതിനും 22 നും ഇടയില്‍ വിദേശത്തുനിന്നു വന്നവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുകയാണ്. ഡല്‍ഹി, ഹൈദരബാദ്, ഭുവനേശ്വര്‍, ബംഗളൂരു, ബംഗാള്‍, പൂനെ എന്നിവിടങ്ങളിലെ 10 ലാബുകളില്‍ വിദഗ്ധ പരിശോധന നടക്കുണ്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയത് 31ന് ശേഷവും നീട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷവും ചുരുക്കിയേക്കും.

Latest