Kerala
തിരുവനന്തപുരത്ത് സായുധ സംഘം ജ്വല്ലറി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരം | കഠിനംകുളം ചേന്നാംകരയില്‍ ആയുധങ്ങളുമായെത്തിയ സംഘം ജ്വല്ലറി ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു. പിഎസ് ഗോള്‍ഡ് എന്ന കടയില്‍ നിന്നാണ് സ്വര്‍ണ്ണ കവര്‍ച്ച. അഞ്ചുപവനോളം സ്വര്‍ണ്ണമാണ് നഷ്ടമായത്.
ഇന്നാവോയിലെത്തിയ സംഘം വാളുകാട്ടി ഉടമസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണം കവര്‍ന്നത്. ഉടമസ്ഥന്‍ ബഹളം വെച്ചതോടെ നാടന്‍ ബോംബെറിഞ്ഞ് കവര്‍ച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു.
---- facebook comment plugin here -----