International
കനത്ത മഞ്ഞ് വീഴ്ച്ച ; ഇറാനില്‍ പന്ത്രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു

ടെഹ്‌റാന്‍ | ഇറാനില്‍ കനത്ത മഞ്ഞുവീഴ്ച്ചയില്‍ 12 പര്‍വ്വതാരോഹകര്‍ മരിച്ചു. തലസ്ഥാനമായ ടെഹ്‌റാന് വടക്കുള്ള ആല്‍ബര്‍സ് പര്‍വതനിരയിലാണ് അപകടം.മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും മൂലം രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.
വെള്ളിയാഴ്ചയാണ് പര്‍വതാരോഹകരെ കാണാതായത്. ഈ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായിരിക്കുന്നത് . ഇതോടെ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. 20 സെര്‍ച്ച് ടീമുകളടങ്ങിയ 100 അംഗ റെസ്‌ക്യൂ റെഡ് ക്രസന്റ് വളണ്ടിയര്‍മാരാണ് രക്ഷാ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കാണാതായവര്‍ക്കായി ഇറാനിയന്‍ റെഡ് ക്രസന്റ് അടിയന്തര ഓപ്പറേഷനിലൂടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ഹെലികോപ്റ്റര്‍ സഹായത്തോടെയായിന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ആല്‍ബര്‍സ്‌കീ സാഹസിക പര്‍വ്വതാരോഹണത്തിനായി എല്ലാ വര്‍ഷവും ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്.
---- facebook comment plugin here -----