Connect with us

Kerala

അവകാശലംഘനം നടത്തിയിട്ടില്ല, അറിഞ്ഞുകൊണ്ടു തന്നെയാണ് സി എ ജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്: മന്ത്രി ഐസക്

Published

|

Last Updated

തിരുവനന്തപുരം | സി എ ജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതില്‍ അവകാശലംഘനമുണ്ടായിട്ടില്ലെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നല്‍കി മന്ത്രി തോമസ് ഐസക്. അറിഞ്ഞുകൊണ്ടു തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സി എ ജി ദിവസവും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ടായിരുന്നുവെന്നും ഇത് പ്രതിരോധിക്കുകയാണ് ചെയ്തതെന്നും ഐസക് പറഞ്ഞു.

വികസനത്തെ അട്ടിമറിക്കുന്ന റിപ്പോര്‍ട്ടാണ് സി എ ജിയുടെത്. ചട്ടലംഘനം സംബന്ധിച്ച് കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിച്ചിട്ടുണ്ട്. സി എ ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രശ്‌നമാണെന്നും അതിനെ നേരിടുമെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഐസക് പറഞ്ഞു.