Connect with us

National

ജെ ഡി എസ് നേതാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടക നിയമസഭകൗണ്‍സില്‍ ഉപാധ്യക്ഷനും ജെ ഡി എസ് നേതാവുമായഎസ് എല്‍ ധര്‍മഗൗഡ (64) റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായ അദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ ട്രാക്കില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ നിയമസഭാ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു.നിയമസഭാ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഭരണകക്ഷിയായ ബി ജെ പിയുമായി അവിഹിതസഖ്യമുണ്ടാക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് ധര്‍മ ഗൗഡയെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. അധ്യക്ഷനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാനുള്ള നീക്കങ്ങള്‍ ബി ജെ പി നടത്തുന്നതിനിടെയാണ് ധര്‍മ ഗൗഡയുടെ മരണം.

 

Latest