Connect with us

National

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 70 റണ്‍സ് വിജയലക്ഷ്യം

Published

|

Last Updated

മെല്‍ബണ്‍ |  ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയുടെ വരുതിയില്‍. പത്ത് വിക്കറ്റ് ബാക്കിയിരിക്കെ ഇന്ത്യക്ക് വിജയിക്കാന്‍ കേവലം 70 റണ്‍സ് മാത്രം. ശക്തമായ ബൗളിംഗ് ആക്രമണത്തിലൂടെ ആസ്‌ത്രേലിയയെ രണ്ടാം ഇന്നിംഗ്‌സില്‍ 200 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ ആസ്‌ത്രേലിയെയ 195 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിലും സമാന ബൗളിംഗ് ആക്രമണമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയത് 326 റണ്‍സായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

Latest