Connect with us

Kerala

പത്തനംതിട്ട നഗരസഭ എൽ ഡി എഫിന്; എസ് ഡി പി ഐ വിട്ടുനിന്നു

Published

|

Last Updated

പത്തനംതിട്ട | നഗരസഭ ചെയർമാനായി എൽ ഡി എഫിലെ അഡ്വ. ടി  സക്കീർ ഹുസൈനും വൈസ്ചെയർ പേഴ്സണനായി സ്വതന്ത്രയായി വിജയിച്ച ആമീന ഹൈദ്രാലിയും തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിലെ 13 അംഗങ്ങളും മൂന്ന് സ്വതന്ത്ര അംഗങ്ങളും പിന്തുണച്ചപ്പോൾ 16 വോട്ട് നേടിയാണ് സക്കീർ ഹുസൈൻ ചെയർമാനായത്. എസ് ഡി പി ഐയിലെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.

ചെയർമാൻ സ്ഥാനത്തെ എതിർ സ്ഥാനാർഥി യു ഡി എഫിലെ എം സി ഷെരിഫിന് 13 വോട്ട് ലഭിച്ചു.  ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ.ടി. സക്കീർ ഹുസൈന്റെ പേര് സ്വതന്ത്രനായ കെ ആർ അജിത്ത് കുമാർ നിർദേശിക്കുകയും എൽ ഡി എഫിലെ പി കെ അനീഷ് പിന്താങ്ങുകയും ചെയ്തു. യു ഡി എഫിൽ ചെയർമാൻ സ്ഥാനത്തേക്ക് എം സി ഷെരീഫിെൻറ  പേര് അഡ്വ. എ സുരേഷ് കുമാർ നിർദേശിക്കുകയും സി കെ അർജുനൻ പിന്താങ്ങുകയും ചെയ്തു. തുടർന്ന് വാർഡ്ക്രമത്തിൽ അംഗങ്ങൾ വോട്ട് രേഖെപ്പടുത്തി.

കൊവിഡ് ചികിൽസയിൽ കഴിയുന്ന രണ്ട്  അംഗങ്ങൾ പി പി ഇ കിറ്റ് ധരിച്ചാണ് വോട്ടിന്  എത്തിയത്. ഇവർ രണ്ട് പേരും നേരത്തേതന്നെ കൗൺസിൽ ഹാളിനോട് ചേർന്ന മുറിയിൽ ഇരിക്കുകയായിരുന്നു. വരണാധികാരി ഇവർ ഇരുന്ന മുറിയിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിച്ചത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എസ് .അരുൺകുമാറായിരുന്നു വരണാധികാരി. എൽ  ഡി എഫിലെ അഡ്വ. ടി സക്കീർ ഹുസൈൻ ഇത് രണ്ടാം തവണയാണ് നഗരസഭ ചെയർമാനാകുന്നത്.

Latest