Connect with us

National

കേന്ദ്രവുമായുള്ള ഭൂമി തര്‍ക്കത്തില്‍ അമര്‍ത്യാ സെന്നിന് മമതയുടെ പിന്തുണ

Published

|

Last Updated

കൊല്‍ക്കത്ത | ശാന്തിനികേതന്‍ വിശ്വഭാരതി യൂനിവേഴ്‌സിറ്റിയുമായുള്ള ഭൂമി തര്‍ക്കത്തില്‍ നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്നിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണ. ക്യാമ്പസിലെ പൈതൃക സ്വത്തുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. ഇതോടെ, കേന്ദ്ര സര്‍ക്കാറുമായി ബംഗാള്‍ സര്‍ക്കാര്‍ മറ്റൊരു പോര്‍മുഖം കൂടി തുറക്കുന്നതാകും ഇത്.

കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിശിതമായി വിമര്‍ശിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്നിനെ വിവാദത്തില്‍ പെടുത്തുകയാണ് ബി ജെ പിയുടെ ശ്രമമെന്ന് മമത വിമര്‍ശിച്ചു. ദീര്‍ഘകാല പാട്ട വ്യവസ്ഥയിലാണ് തന്റെ പൈതൃക സ്വത്തിലുള്ള ഭൂമി യൂനിവേഴ്‌സിറ്റിക്ക് നല്‍കിയതെന്നും കാലാവധി അവസാനിച്ചെന്നുമാണ് അമര്‍ത്യാ സെന്നിന്റെ വാദം.

ശാന്തിനികേതിനിലാണ് സെന്നിന്റെ വീടായ പ്രതീചിയുള്ളത്. അമ്മയുടെ മുത്തച്ഛന്‍ ക്ഷിതിമോഹന്‍ സെന്‍ ആണ് ഇത് നിര്‍മിച്ചത്. രബീന്ദ്രനാഥ ടാഗോറിന്റെ കൂട്ടാളിയും പണ്ഡിതനുമായിരുന്നു ഇദ്ദേഹം. അതേസമയം, സെന്‍ അടക്കമുള്ള അവകാശികളുടെ പട്ടിക കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് യൂനിവേഴ്‌സിറ്റി അറിയിച്ചു.