Connect with us

Alappuzha

സി പി എം വിമതന്‍ പിന്തുണച്ചു; മാവേലിക്കര നഗരസഭ യു ഡി എഫിന്

Published

|

Last Updated

ആലപ്പുഴ | സി പി എം വിമതന്‍ പിന്തുണച്ചതോടെ അനിശ്ചിതത്വത്തിലായിരുന്ന മാവേലിക്കര നഗരസഭയില്‍ യു ഡി എഫിന് അധികാരം ലഭിച്ചു. സി പി എം വിമതന്‍ കെ വി ശ്രീകുമാര്‍ പിന്തുണച്ചതോടെയാണ് യു ഡി എഫ് അധികാരമുറപ്പിച്ചത്. ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കും. ആദ്യ മൂന്ന് വര്‍ഷമാണ് അധ്യക്ഷ സ്ഥാനം നല്‍കുക. ശ്രീകുമാര്‍ കോണ്‍ഗ്രസില്‍ അംഗമാവുകയും ചെയ്യും. നഗരസഭയില്‍ ഒമ്പത് വീതം സീറ്റുകളിലാണ് എല്‍ ഡി എഫും എന്‍ ഡി എഫും എന്‍ ഡി എയും വിജയിച്ചത്. സ്വതന്ത്രനായി മത്സരിച്ച ശ്രീകുമാറും വിജയിച്ചു.

തന്നെ ചെയര്‍മാനാക്കുന്നവരെ പിന്തുണക്കുമെന്ന് ശ്രീകുമാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അനുഭാവം ഇടതിനോടാണെന്നും സി പി എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ എല്‍ ഡി എഫ് മടിക്കുകയായിരുന്നു.