Connect with us

Alappuzha

ആലപ്പുഴയില്‍ ചെയര്‍പേഴ്‌സണെ ചൊല്ലി സി പി എമ്മില്‍ തര്‍ക്കം; പരസ്യ പ്രതിഷേധവുമായി ഒരു വിഭാഗം

Published

|

Last Updated

ആലപ്പുഴ | നഗരസഭാ ചെയര്‍പേഴ്‌സനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സി പി എമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെ തഴഞ്ഞതിനെതിരെ നഗരത്തില്‍ സി പി എം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം നടത്തി. പാര്‍ട്ടി പതാക ഉയര്‍ത്തി വനിത പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധ റാലി നടത്തിയത്.

ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കമാണ് പ്രതിഷേധത്തിലേക്ക് എത്തിയത്. കെ ജയമ്മ, സൗമ്യ രാജ് എന്നിവരെ സംബന്ധിച്ചാണ് തര്‍ക്കം. ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗം ജയമ്മയെ ചെയര്‍പേഴ്സണ്‍ ആക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വെച്ചത് സൗമ്യാ രാജന്റെ പേരായിരുന്നു. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്. പ്രതിഷേധത്തിനു പിന്നാലെ സി പി എം ആലപ്പുഴ ഏരിയാ കമ്മിറ്റി ഓഫീസില്‍ അടിയന്തര പാര്‍ലിമെന്റെറി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.