Connect with us

Kerala

പാചക തൊഴിലാളികള്‍ക്കുള്ള വേതന വര്‍ധന കുടിശ്ശിക ഉടന്‍ വിതരണം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂള്‍ പാചക ജീവനക്കാര്‍ക്കുള്ള 2017 ജൂണ്‍ മുതലുള്ള വേതന കുടിശ്ശിക ഉടന്‍ വിതരണം ചെയ്യും. 2017 ജൂണ്‍ മുതലുള്ള കുടിശ്ശിക ഒറ്റ ഗഡുവായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 2017-18, 2018-19 2019-20 വര്‍ഷങ്ങളിലെ സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്ന വേതന വര്‍ധന പ്രകാരമുള്ള കുടിശ്ശികയാണ് വിതരണം ചെയ്യുക. ജൂണ്‍ 2017 മുതല്‍ ജൂലൈ 2019 വരെയുള്ള കാലയളവിലെ കുടിശ്ശികയാണിത്. ഇതിനായി 33,17,60600 രൂപ അനുവദിച്ചു. 12,324 സ്‌കൂളുകളിലെ 13,766 പാചക തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. കുടിശ്ശികയിനത്തില്‍ ശരാശരി 22,000 രൂപ ഓരോ തൊഴിലാളിക്കും ലഭിക്കും.

2017 ഏപ്രില്‍ ഒന്ന് മുതല്‍ പ്രതിദിന വേതനത്തില്‍ 50 രൂപയുടെയും, 2019 ഏപ്രില്‍ ഒന്ന് മുതല്‍ മറ്റൊരു 50 രൂപയുടെയും വര്‍ധനയാണ് യഥാക്രമം 2017-18, 2019-20 വര്‍ഷങ്ങളിലെ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നത്. ഈ വര്‍ധന 2019 ആഗസ്റ്റ് മുതല്‍ നടപ്പിലാക്കി. 2017 ജൂണ്‍ മുതല്‍ ജൂലൈ 31 വരെയുള്ള 22 മാസക്കാലയളവിലെ വേതന വര്‍ധന കുടിശ്ശിക പിന്നീട് നല്‍കുമെന്നാണ് വേതന വര്‍ധന നടപ്പില്‍ വരുത്തിയ ഉത്തരവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ ഒറ്റ ഗഡുവായി നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. 2016 മുതല്‍ ഇതുവരെ കുറഞ്ഞ പ്രതിദിന വേതനത്തില്‍ 200 രൂപയുടെയും കൂടിയ പ്രതിദിന വേതനത്തില്‍ 225 രൂപയുടെയും വര്‍ധന വരുത്തിയതിലൂടെ തൊഴിലാളികളുടെ പ്രതിമാസ വേതനത്തില്‍ ശരാശരി 4000-ത്തോളം രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. 2016-17 അധ്യയന വര്‍ഷം മുതല്‍ വേനലവധി കാലത്ത് പാചക തൊഴിലാളികള്‍ക്ക് 2000 രൂപ വീതം സമാശ്വാസവും നല്‍കി വരുന്നുണ്ട്.

Latest