Ongoing News
രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 131 റണ്‍സിന്റെ ലീഡ്; രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം

മെല്‍ബണ്‍ | ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 131 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. നായകന്‍ അജിങ്ക്യ രഹാനെയുടെ ശതകത്തിന്റെ (112) പിന്‍ബലത്തോടെ 326 റണ്‍സാണ് ഇന്ത്യ നേടിയത്. 57 റണ്‍സെടുത്ത് രവീന്ദ്ര ജഡേജ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ഔട്ടായി. മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍ എന്നിവര്‍ ആസ്‌ത്രേലിയക്കു വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീതം നേടിത. ഓസീസ് ആദ്യ ഇന്നിംഗ്‌സില്‍ 195 റണ്‍സാണ് എടുത്തത്.
രണ്ടാം ഇന്നിംഗസ് ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 60 റണ്‍സ് എന്ന നിലയിലാണ്. ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനുമാണ് വിക്കറ്റുകള്‍ നേടിയത്.
---- facebook comment plugin here -----