Kerala
പാലാരിവട്ടം അഴിമതിക്കേസ്; ഇബ്‌റാഹീം കുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി | പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി കെ ഇബ്‌റാഹീം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ ഇബ്‌റാഹീം കുഞ്ഞ്. ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യല്‍ നടത്തുക.
രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയിട്ടുള്ളത്.
---- facebook comment plugin here -----