Malappuram
തിദ്കാറെ രിഫാഈ ആത്മീയ സമ്മേളനം തിങ്കളാഴ്ച സ്വലാത്ത് നഗറില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ തിങ്കളാഴ്ച ശൈഖ് രിഫാഈ അനുസ്മരണ ആത്മീയ സമ്മേളനം സംഘടിപ്പിക്കും. വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ രിഫാഈ മൗലിദ്, രിഫാഈ മാല, ഖുര്‍ആന്‍ പാരായണം, ഹദ്ദാദ്, പ്രാര്‍ത്ഥന എന്നിവ നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഹൈദറൂസി താനൂര്‍, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിക്കും.
പരിപാടി വീക്ഷിക്കുന്നതിന് www.youtube.com/MadinAcademy
---- facebook comment plugin here -----