Connect with us

Gulf

സഊദിയില്‍ നിന്ന് വിദേശത്തേക്ക് വിമാന സര്‍വീസിന് അനുമതി; രാജ്യത്തേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് തുടരും

Published

|

Last Updated

ദമാം | യൂറോപ്യൻ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സഊദിയിൽ ഏർപ്പെടുത്തിയ താത്കാലിക യാത്രാ വിലക്ക് ഭാഗികമായി പിൻവലിച്ചു. സഊദിയില്‍ നിന്ന് വിദേശങ്ങളിലേക്കുള്ള  വിമാനസര്‍വീസുകൾക്കാണ്  നിയന്ത്രങ്ങണളോടെ അനുമതി നൽകിയിരിക്കുന്നതെന്ന് സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അതേസമയം  വിദേശ രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്ക് വരുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

നേരത്തേ ഒരാഴ്ചത്തേക്കായിരുന്നു സർവീസുകൾ നിർത്തിവെച്ചത്. പുതിയ തീരുമാനം സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു രാജ്യം. സ്വദേശികൾ ഒഴികെയുള്ളവർക്ക് രാജ്യത്ത് നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങാമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ ജനുവരി ഒന്ന് മുതൽ അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.

കൊറോണവൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിദേശ വിമാന ജീവനക്കാർക്ക്  കൊവിഡ് പ്രോട്ടോകൾ പാലിക്കാതെ പുറത്തേക്കിറങ്ങരുതെന്നും വിമാനത്താവളത്തിലെ ജീവനക്കാരുമായി സമ്പർക്കം പുലർത്തരുതെന്നും വിമാന കമ്പനികൾക്ക് കർശന നിർദേശം നല്കിയിട്ടുണ്ട്.

 പാതിവഴിയില്‍ കുടുങ്ങി മലയാളികള്‍ : ദുബൈയിൽ കഴിയുന്നത് നൂറുകണക്കിനാളുകൾ

 

സഊദിയിലേക്കുള്ള പ്രവേശന അനുമതിയുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം ഇല്ലാത്തതിനാൽ സഊദിയിലേക്കുള്ള യാത്രക്കായി ദുബൈയിൽ കഴിയുന്ന മലയാളി ളികളടക്കമുള്ള നൂറ് കണക്കിന് ഇന്ത്യക്കാർ  പാതിവഴിയിലായി.

അടിയന്തരമായി കമ്പനികളില്‍ ജോലിക്ക് പ്രവേശിക്കേണ്ടവരും  വിസാ കാലാവധി അവസാനിക്കാറായവരും ഫാമിലികളുമാന്  ട്രാവല്‍ ഏജന്‍സികളുടെ പാക്കേജ് വഴി ദുബൈയിൽ എത്തിയിരിക്കുന്നത്. ഐ സി എഫ് ഉൾപ്പെടെയുള്ള സാമൂഹിക സംഘടനകള്‍ നൽകിയ  താത്കാലിക താമസ സൗകര്യങ്ങളാണ് നിരവധി പേർക്ക് അഭയമായത്.