Kasargod
നീലേശ്വരം നഗരസഭയിൽ ടി വി ശാന്ത എൽ ഡി എഫിന്റെ ചെയർപേഴ്സൺ


ടി വി ശാന്ത 13-ാം വാർഡായ കുഞ്ഞിപ്പുളിക്കാലിൽ നിന്നാണ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ടി വി ശാന്തയുടെ അനുഭവസമ്പത്ത് നഗരഭരണത്തിനു മുതൽക്കൂട്ടാവുമെന്നാണു പാർട്ടി കരുതുന്നത്. ദിനേശ് ബീഡി തൊഴിലാളിയായിരുന്ന ശാന്ത ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമാണ്.
നേരത്തേ, ബ്ലോക്ക് പഞ്ചായത്ത് അംഗം, നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇത് നാലാം തവണയാണ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ചാത്തമത്ത് പൊടോതുരുത്തി സ്വദേശിനിയാണ്.
പിപി മുഹമ്മദ് റാഫി 5-ാം വാർഡായ ചിറപ്പുറത്ത് നിന്നാണ് ജനവിധി തേടി സഭയിലെത്തിയത്. കഴിഞ്ഞ ഭരണസമിതിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമ്മാനായി മികച്ച പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. സി പി എം വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്നു. ഓർച്ച സ്വദേശിയാണ്.
---- facebook comment plugin here -----