Connect with us

Malappuram

'കണ്ണീരൊപ്പാന്‍ കനിവേകാന്‍': കേരള മുസ്ലിം ജമാഅത്ത് കാരുണ്യ ദിനം തിങ്കളാഴ്ച

Published

|

Last Updated

കേരളാ മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആചരിക്കുന്ന കാരുണ്യ ദിനത്തിന്റെ പ്രഖ്യാപന സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം | കേരളാ മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആചരിക്കുന്ന കാരുണ്യ ദിനത്തിന്റെ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. കണ്ണീരൊപ്പാന്‍ കനിവേകാന്‍ എന്ന ശീര്‍ഷകത്തില്‍ രിഫാഈ അനുസ്മരണ ദിനമാണ് കാരുണ്യ ദിനമായി വര്‍ഷം തോറും ആചരിക്കുന്നത്. ജീവകാരുണ്യ സ്‌നേഹ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളുടെ നിരുപമ മാതൃകയായ ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈയുടെ അനുസ്മരണ ദിനമാണ് രിഫാഈ ദിനം.

പ്രഭാതത്തില്‍ പതാക ഉയര്‍ത്തുന്നതോട് കൂടി മലപ്പുറം ജില്ലയിലെ 1,200 യൂണിറ്റ് കേന്ദ്രങ്ങളില്‍ പരിപാടികള്‍ ആരംഭിക്കും. മഖ്ബറ സിയാറത്ത്, രോഗി സന്ദര്‍ശനം, തലമുറ സമ്പര്‍ക്കം, ആശീര്‍വാദം തേടല്‍, അനുസ്മരണ പ്രഭാഷണം, മൗലിദ് ജല്‍സ, പ്രാര്‍ഥന, കാരുണ്യ നിധി എന്നിവയാണ് കാരുണ്യ ദിനപരിപാടികള്‍.

പ്രഖ്യാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ആധ്യക്ഷ്യം വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, സി കെ യു മൗലവി മോങ്ങം, പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, പി എസ് കെ ദാരിമി എടയൂര്‍, പി എം മുസ്തഫ കോഡൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, മൂസക്കുട്ടി ഹാജി സ്വലാത്ത് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest