Connect with us

Kerala

മേയർക്ക് പിന്നാലെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സി പി എമ്മിൽ നിന്ന്

Published

|

Last Updated

രേഷ്മ മറിയം റോയി

പത്തനംതിട്ട | ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെ പഞ്ചായത്ത് പ്രസിഡന്റാക്കുന്ന റെക്കോർഡും സി പി എമ്മിന്. രേഷ്മ മറിയം റോയി കോന്നി താലൂക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകുന്നതോടെയാണിത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷയാണ് രേഷ്മ മറിയം റോയി. രണ്ട് ദിവസം മുന്പ് തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രനെ സി പി എം തിരഞ്ഞെടുത്തിരുന്നു.

പത്തനംതിട്ട ജില്ലയിലെ അരുവാപ്പാലം ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡായ ഊട്ടുപാറയില്‍ സി പി എം പ്രതിനിധിയായാണ് റേഷ്മ മറിയം റോയി വിജയിച്ചത്. 2020 നവംബര്‍ 18നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു രേഷ്മ മറിയം റോയി പത്രിക സമര്‍പ്പിച്ചത്.

എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡി വൈ എഫ് ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ. കോന്നി വി എന്‍ എസ് കോളജ് വിദ്യാര്‍ഥിയാണ്.