National
ദൈനംദിനം ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇന്ത്യന്‍ ബദലുകള്‍ കണ്ടെത്തണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി | ഓരോ വീട്ടിലും ദൈനംദിനം ഉപയോഗിക്കുന്ന സാധനങ്ങളുടെ പട്ടിക ഉണ്ടാക്കി അവയിലെ വിദേശ ഉല്പന്നങ്ങള്‍ക്ക് പകരം ഇന്ത്യന്‍ നിര്‍മ്മിത ബദലുകള്‍ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം രാജ്യത്ത് നിര്‍മ്മിച്ച സാധനങ്ങളോട് ജനങ്ങള്‍ ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ ലോകോത്തര ഗുണനിലവാരത്തോടെ ഉല്പാദനം നടത്തി കാണിക്കണമെന്നും പ്രതിമാസ മന്‍ കി ബാതില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യം ഓരോ പ്രതിസന്ധിയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കുകയും പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഈ കഴിവുകളെയാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന് വിശേഷിപ്പിക്കുന്നത്.
രാജ്യത്തെ യുവ ജനങ്ങള്‍ക്ക് ഒരു വെല്ലുവിളിയും അവരുടെ പരിധിക്കപ്പുറമല്ല. ചെയ്യാനാവും എന്ന മനോഭാവത്തില്‍ നിന്ന് ചെയ്തിരിക്കും എന്ന സമീപനം നേടിയെടുക്കണമെന്ന് പ്രധാനമന്ത്രി യുവാക്കളോട് ആവശ്യപ്പെട്ടു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുമെന്ന് പുതുവത്സ പ്രതിജ്ഞ എടുക്കാന്‍ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ചെയ്തു. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയില്ലെന്ന് പുതുവത്സരത്തില്‍ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി ഉണര്‍ത്തി.