Connect with us

Gulf

സഊദിയിൽ അമിത വേഗതയിൽ വാഹനമോടിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി

Published

|

Last Updated

ത്വാഇഫ് | സഊദി അറേബ്യയിൽ അമിത വേഗതയിൽ വാഹനമോടിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. മക്ക പ്രവിശ്യയിലെ ത്വാഇഫിലാണ് സംഭവം.

വാഹനമോടിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ട ട്രാഫിക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

അമിത വേഗതയിൽ മറ്റുള്ളവരെ  അപകടത്തിലാക്കും വിധം വാഹനമോടിച്ച ഡ്രൈവറെ കണ്ടെത്തിയതായും ഇദ്ദേഹത്തെ ബന്ധപ്പെട്ട  ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്നും ത്വാഇഫ് ട്രാഫിക് വകുപ്പ്  ട്വിറ്ററിൽ കുറിച്ചു.

Latest