National
സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധം; ദേശീയ ഉപഭോകൃത കമ്മീഷന്‍

ന്യൂഡല്‍ഹി | സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന തടഞ്ഞ് ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഉപഭോക്താക്കളുടെ ബാഗുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കൗണ്ടറുകളിലെ ക്യാരിബാഗ് വില്‍പന അനധികൃതമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമ വിരുദ്ധമാണെന്ന് വിവിധ സംസ്ഥാന കമ്മീഷനുകള്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബിഗ് ബസാര്‍ സമര്‍പ്പിച്ച ഹരജികള്‍ കമ്മീഷന്‍ തള്ളുകയും ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നിര്‍ബന്ധമായി ക്യാരിബാഗിന് പണം ഈടാക്കരുതെന്നും കമ്മീഷന്‍ ഉത്തരവിട്ടു
---- facebook comment plugin here -----