Kerala
നടൻ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു

തിരുവനന്തപുരം | സിനിമാ നടൻ അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. ആറ് മണിയോടെയായിരുന്നു സംഭവം.
കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു..ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
സിനിമാ ചിത്രീകരണത്തിനായാണ് നെടുമങ്ങാട് തൊടുപുഴയിലെത്തിയത്. ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
---- facebook comment plugin here -----