Connect with us

Kerala

തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റം

Published

|

Last Updated

തിരുവനന്തപുരം | കോര്‍പറേഷനിലിടക്കം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനേറ്റ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ നേര്‍ന്ന കെ പി സി സി അവലോകന യോഗം വാക്കേറ്റത്തില്‍ കലാശിച്ചു. ബി ജെ പിയുമായുണ്ടാക്കിയ രഹസ്യ ധാരണയടക്കം നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തിയപ്പോള്‍ യോഗത്തില്‍ പങ്കെടുത്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കും നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളു.

തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബി ജെ പിയുമായി ധാരണയുണ്ടെന്ന ആരോപണം ശക്തമാണെന്ന് കെ പി സി സി സെക്രട്ടറി മണക്കാട് സുരേഷ് ആരോപിച്ചു. തെളിവുകള്‍ തന്റെ പക്കലുണ്ട്. വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.
എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളുടെ പേരില്‍ മാത്രം കെട്ടിവെക്കാന്‍ നോക്കരുതെന്ന് മുന്‍മന്ത്രി വി എസ് ശിവകുമാര്‍ പ്രതികരിച്ചു. ഇരു വിഭാഗം വിമര്‍ശനം ശക്തമാക്കിയതോടെ യോഗം അലസിപ്പിരിയുകയായിരുന്നു.

തിരുവനന്തപുരം ജില്ലക്ക് പുറമെ, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗവും ഇന്ന് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തെ യോഗത്തിന്റെ സമാന അവസ്ഥ മറ്റ് ജില്ലകളുടെ അവലോകന യോഗത്തിലും ഉണ്ടായേക്കാനാണ് സാധ്യത.

 

 

---- facebook comment plugin here -----

Latest